പേരാമ്പ്ര: ജി.സി.സി കെ.എം.സി.സി ഈസ്റ്റ് പേരാമ്പ്ര ശാഖ കമ്മിറ്റിയുടെ ഈ വർഷത്തെ റമദാൻ റിലീഫിന്റെ ഭാഗമായി നടത്തുന്ന കെ.എം.സി.സി ചെയർമാൻ ഇബ്രാഹിം പാലാട്ടക്കര ഉദ്ഘാടനം ചെയ്തു. ശാഖ മുസ്‍ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് പൊറായിൽ അധ്യക്ഷത വഹിച്ചു. 300 കിറ്റുകളാണ് നൽകുന്നത്. കിറ്റ് പാക്ക് ചെയ്യലും വിതരണവും മുസ്‍ലിം യൂത്ത് ലീഗിന്റെയും എം.എസ്.എഫിന്റെയും പ്രവർത്തകരുടെ മേൽനോട്ടത്തിൽ നിർവഹിച്ചു. അഷ്റഫ് മൻസിൽ അറബ്, കെ.കെ.കെ. സലാം, സിറാജ് കിഴക്കെടുത്ത്, കെ.പി. മുഹമ്മദ് അലി, ടി.പി. റഷീദ് എന്നിവർ സംസാരിച്ചു. കെ.പി. അബ്ദുല്ല മൗലവി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.