മുക്കം ഓർഫനേജ് സ്ഥാപനങ്ങളിൽനിന്ന് വിരമിക്കുന്നവർക്ക് യാത്രയയപ്പ്

മുക്കം: മുക്കം മുസ്​ലിം ഓർഫനേജിന് കീഴിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. മണാശ്ശേരി എം.കെ.എച്ച്.എം.എം.ഒ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് പരിപാടി 'ഹൃദയപൂർവം' മുക്കം നഗരസഭ വൈസ് ചെയർപേഴ്സൻ അഡ്വ. ചാന്ദിനി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സന്തോഷ്‌ മൂത്തേടം അധ്യക്ഷത വഹിച്ചു. മണാശ്ശേരി എം.കെ.എച്ച്.എം.എം.ഒ ഹൈസ്കൂളിൽനിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ എം.പി. ജാഫർ, ഹയർ സെക്കൻഡറിയിൽനിന്ന് വിരമിക്കുന്ന കെമിസ്ട്രി അധ്യാപിക ജയ ജേക്കബ് എന്നിവർക്ക് മുക്കം മുസ്‌ലിം ഓർഫനേജ് സി.ഇ.ഒ വി. അബ്ദുല്ലക്കോയ ഹാജിയും മുക്കം എം.കെ.എച്ച്.എം.എം.ഒ വി.എച്ച്.എസ്.എസിൽനിന്ന് വിരമിക്കുന്ന സക്കീന, മുക്കം എം.കെ.എച്ച്.എം.എം.ഒ സ്കൂളിൽനിന്ന് വിരമിക്കുന്ന ശൈലജ ബീവി എന്നിവർക്ക് ഓർഫനേജ് കമ്മിറ്റി അംഗം വി. മരക്കാറും ഉപഹാരം നൽകി. വിവിധ സ്ഥാപന മേധാവികളായ എൻ.കെ. സലീം, മോനുദ്ദീൻ, വി. റഷീദ്, നിസാർ ഹസ്സൻ, എം. ബിനു, ആമിന, പി.ടി.എ പ്രസിഡന്റ്‌ സാദിഖ് കൂളിമാട്, മുൻ പ്രധാനാധ്യാപകൻ പി. അബ്ദു, ഗേളി എന്നിവർ സംസാരിച്ചു. കൺവീനർ പി. മുഹമ്മദ് ഇഖ്ബാൽ സ്വാഗതവും ജോയിൻ കൺവീനർ കെ.കെ. ഷൗക്കത്ത് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT