നരിക്കുനി: കൊടുവള്ളി ഉപജില്ല വിദ്യാരംഗവും ആയഞ്ചേരി ചീക്കിലോട് എ.യു.പി സ്കൂളും ചേർന്ന് അവതരിപ്പിച്ച 'എന്റെ മലയാളം' സംഗീത ആൽബം തരംഗമായി. അധ്യാപകനായ അച്ഛൻ സ്വന്തം മകൾക്ക് പോയ കാലത്തെ മലയാളത്തനിമ പകർന്നുനൽകുന്നതാണ് ആൽബം. നൂറു കണക്കിന് പേരാണ് യു ട്യൂബിലൂടെ എന്റെ മലയാളത്തെ നെഞ്ചിലേറ്റിയത്. വിദ്യാരംഗം സംസ്ഥാന അവാർഡ് ജേതാവും കൊടുവള്ളി ഉപജില്ല വിദ്യാരംഗം കോഓഡിനേറ്ററുമായ വിനോദ് പാലങ്ങാടാണ് സംവിധാനം. ഷിജി അമ്പലപ്പുഴ രചിച്ച ഗാനത്തിന് സംഗീതം പകർന്നത് പറവൂർ വി.കെ. വിശ്വനാഥനാണ്. സമേഷ് പരമേശ്വരൻ ആലാപനവും സുജയ് ഭാസ്ക്ർ കാമറയും സുനിൽ എസ്. പുരം എഡിറ്റിങ്ങും നിർവഹിച്ചു. പടം: എന്റെ മലയാളം ആൽബത്തിലെ ഒരു രംഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.