മാധ്യമം മുൻ താമരശ്ശേരി ലേഖകൻ ടി.ഡി. സെബാസ്റ്റ്യൻ

ടി.ഡി. സെബാസ്റ്റ്യൻ ഈങ്ങാപ്പുഴ: മാധ്യമം താമരശ്ശേരി ബ്യൂറോ ലേഖകനായിരുന്ന തെക്കെപറമ്പിൽ ടി.ഡി. സെബാസ്റ്റ്യൻ (ബേബി മാസ്റ്റർ -70) നിര്യാതനായി. ശ്വാസകോശ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. മലയാള മനോരമയുടെ കോടഞ്ചേരി ലേഖകനും പിന്നീട് മാധ്യമത്തിൽ കോടഞ്ചേരി, തിരുവമ്പാടി, താമരശേരി, ഈങ്ങാപ്പുഴ ലേഖകനായും പ്രവർത്തിച്ചു. കൂരാച്ചുണ്ട് സെന്‍റ്​ തോമസ് കോളജ് പ്രിൻസിപ്പലായിരുന്നു. ഭാര്യ: അന്നമ്മ (തിരുവമ്പാടി പുതുപ്പറമ്പിൽ കുടുംബാംഗം). മക്കൾ. നിഷ ടി. ബാസ്റ്റ്യൻ (നഴ്സ്, അൽമാസ് ഹോസ്പിറ്റൽ കോട്ടക്കൽ), നിധി ടി. ബാസ്റ്റ്യൻ (എറണാകുളം), നിഖിൽ ടി. ബാസ്റ്റ്യൻ (ഖത്തർ). മരുമക്കൾ: പീയൂസ് ചാക്കോ തേക്കുംകാട്ടിൽ (കോടഞ്ചേരി), ലിൻസ് എബ്രഹാം പുരയിടത്തിൽ (എറണാകുളം), റിയ ജോൺസൺ കുറ്റിക്കാട്ടിൽ (തൃശൂർ). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ഈങ്ങാപ്പുഴ സെന്റ് വിൻസന്റ് ദേവാലയ സെമിത്തേരിയിൽ. sebastian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.