ഐ.എന്‍.എല്‍ സംസ്ഥാന കൗണ്‍സില്‍ യോഗം നാളെ

കോഴിക്കോട്: ഐ.എന്‍.എല്‍ സംസ്ഥാന കൗണ്‍സില്‍ യോഗം വ്യാഴാഴ്ച രാവിലെ 10ന് കോഴിക്കോട് പാരമൗണ്ട് ടവറില്‍ ചേരും. പുതിയ സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പും യോഗത്തിലുണ്ടാകും. പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്‍റ് പ്രഫ. മുഹമ്മദ് സുലൈമാന്‍ തെരഞ്ഞെടുപ്പ് നിയന്ത്രിക്കും. ഈ വര്‍ഷം ജൂലൈ 25ന് തുടക്കമിട്ട മെമ്പര്‍ഷിപ് കാമ്പയിന്റെ സമാപനമായാണ് സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. വഹാബ് വിഭാഗം കൗൺസിൽ ഇന്ന് കോഴിക്കോട്: ഐ.എൻ.എൽ വഹാബ് വിഭാഗം സംസ്ഥാന കൗൺസിൽ യോഗം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കോഴിക്കോട് വർത്തക മണ്ഡലം ഹാളിൽ നടക്കുമെന്ന് സെക്രട്ടറി നാസർകോയ തങ്ങൾ അറിയിച്ചു. പുതിയ സംസ്ഥാന കമ്മിറ്റിയെ യോഗത്തിൽ തെരഞ്ഞെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.