തലശ്ശേരി: സർക്കാർ ജീവനക്കാർക്ക് പണിമുടക്കാനുള്ള അവകാശം നിഷേധിച്ചുള്ള ഹൈകോടതി വിധി ദൂരവ്യാപക പ്രത്യാഘാതം സൃഷ്‌ടിക്കുന്നതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പണിമുടക്ക് സർക്കാർ സ്പോൺസേർഡ് സമരമല്ല, തൊഴിലാളികൾ നടത്തുന്ന സമരമാണ്. ജനാധിപത്യപരമായി സമരം ചെയ്യാനുള്ള അവകാശം നിഷേധിക്കുകയാണ് കോടതി. ജീവനക്കാരന് പണിമുടക്കാനുള്ള അവകാശം നിഷേധിക്കാനാകില്ലെന്നും തലശ്ശേരിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ധാരാളം പണിമുടക്കും സമരവും നടത്തിയാണ് നാട് മാറിയത്. ബ്രിട്ടീഷുകാർക്കെതിരെ തൊഴിലാളികൾ പണിമുടക്കിയത് ഏതെങ്കിലും കോടതിയുടെ അനുമതിയോടെയായിരുന്നില്ല. എല്ലാകാലത്തും ജനങ്ങൾ പോരാടിയാണ് നാട്ടിൽ മാറ്റം കൊണ്ടുവന്നത്. ജന്മിത്തവും നാടുവാഴിത്തവും തൊട്ടുകൂടായ്‌മയും അവസാനിപ്പിച്ചതും പോരാടിയാണ്. നേരത്തെ ബന്ദും ഹർത്താലും ഹൈകോടതി നിരോധിച്ചു. ജഡ്‌ജിമാർക്ക് പറയാനുള്ള കാര്യം ജഡ്‌ജിമാർ തുറന്നു പറയുന്നുണ്ടല്ലോ. സുപ്രീംകോടതിയിലെ നാല് ജഡ്‌ജിമാരല്ലേ കോടതിയിൽനിന്ന് ഇറങ്ങിവന്ന് പരസ്യമായി പത്രസമ്മേളനം നടത്തിയത്. ഏതെങ്കിലും നിയമത്തിൽ പറഞ്ഞ കാര്യമാണോ. വളരെ ശക്തമായ പ്രതികരണമല്ലേ നടത്തിയത്. അവരിലൊരു ജഡ്‌ജി സുപ്രീംകോടതി ചീഫ് ജസ്‌റ്റിസായി. ജഡ്‌ജിമാർ ഇത്തരത്തിൽ പ്രതികരിക്കുന്ന രാജ്യത്ത് മറ്റാരും പ്രതികരിക്കാൻ പാടില്ലെന്നാണോ -കോടിയേരി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.