കോടതിക്ക്​ ബ്രിട്ടീഷ്​ പ്രേതം -എം.വി. ജയരാജൻ

കണ്ണൂർ: സർക്കാർജീവനക്കാർക്ക്​ പണിമുടക്കാൻ അവകാശമില്ലെന്ന ഹൈകോടതി പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. സർക്കാർജീവനക്കാർക്ക്​ പണിമുടക്കാൻ അവകാശമില്ലെന്ന കോടതി പരാമർശം അപലപനീയമാണ്​. കോടതിക്ക്​ ബ്രിട്ടീഷ്​ പ്രേതം ബാധിച്ചിരിക്കുന്നു. സമരം ചെയ്യാൻ അവകാശമില്ലെന്ന്​ പറയാൻ ഇതെന്താ വെള്ളരിക്കാ പട്ടണമോ. ജഡ്​ജിമാർ അടക്കം ജോലിചെയ്യുന്നത്​ സമരങ്ങളിലൂടെ നേടിയ സ്വാതന്ത്ര്യത്തിലൂടെയാണെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT