സില്‍വര്‍ ലൈന്‍: സമരത്തില്‍നിന്ന് പ്രതിപക്ഷം പിന്മാറണം -കോടിയേരി

തലശ്ശേരി: സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനവും സര്‍വേയും തുടരാമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം സമരത്തില്‍നിന്ന് പിന്മാറണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് പതാക ദിനത്തില്‍ കോടിയേരി മുളിയില്‍നട ബ്രാഞ്ചില്‍ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നത് ജനങ്ങളെ പൂര്‍ണമായി സഹകരിപ്പിച്ചുകൊണ്ടായിരിക്കും. ഭൂമി നഷ്ടപ്പെടുന്ന ആരെയും കണ്ണീര് കുടിപ്പിക്കില്ല. ആദ്യം നഷ്ടപരിഹാരം നല്‍കിയശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളു. ബലം പ്രയോഗിച്ച് ആരുടെ ഭൂമിയും ഏറ്റെടുക്കില്ലെന്നും കോടിയേരി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT