സ്വാഗതസംഘം രൂപവത്കരിച്ചു

ആയഞ്ചേരി: വള്ള്യാട് നാദം ആർട്സിന്റെ നേതൃത്വത്തിൽ നടക്കുന്ന നാദം ഫെസ്റ്റ് അടുത്ത മാസം 13ന് വള്ള്യാട് പുത്തൂർ താഴയിൽ നടക്കും. ഫെസ്റ്റിനോട് അനുബന്ധിച്ച് കായിക മത്സരം, ചിത്രരചന, നാടൻപാട്ട് ശില്പശാല, കാവ്യ സദസ്സ്, ന്യത്തസന്ധ്യ, നാടകം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. കെ.കെ. രാജഗോപാൽ അധ്യക്ഷത വഹിച്ചു. കെ.ടി. ബാബു, പി.കെ. രാജൻ, കെ. ഭാസ്കരൻ, ബാലൻ കടുങ്ങാണ്ടി, വിനോദ് കപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികൾ: വള്ളിൽ ശ്രീജിത്ത് (കൺവീനർ), അജീഷ് വരിക്കോട്ട് (ജോ. കൺവീനർ), പി.കെ. രാജൻ (ചെയർമാൻ), ബാബു തറവട്ടത്ത്, കെ. ഭാസ്കരൻ, കെ.കെ. ശ്രീകൃഷ്ണൻ (വൈസ്. ചെയർമാൻ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT