കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തെ അന്താരാഷ്ട്ര സർവിസിനുള്ള 'ട്രാൻസിറ്റ് ഹബ്ബാക്കി' മാറ്റാൻ സാധിക്കുമെന്ന് വിമാനത്താവള ഡയറ്കടർ ആർ. മഹാലിംഗം പറഞ്ഞു. കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച 'കാലിക്കറ്റ് വിമാനത്താവള വികസനവും ആഭ്യന്തര സർവീസിന്റെ ആവശ്യകതയും' എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശത്തെ ചെറിയ നഗരങ്ങളിലേക്കുള്ള സർവിസ് നടത്തുന്നതാണ് കരിപ്പൂരിന്‍റെ ബലം. അതുവഴി കൂടുതൽ യാത്രക്കാരെ ആകർഷിക്കും. കാർഗോ സർവിസുകൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്ത് എയർപോർട്ടിനെ പഴയ പ്രതാപത്തിലേക്ക് കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് ചേംബർ പ്രസിഡന്‍റ് റാഫി പി. ദേവസ്സി അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് ചേംബർ തയാറാക്കിയ നിവേദനം ചേംബർ മുൻ പ്രസിഡന്‍റ് ടി.പി. അഹമ്മദ് കോയ, വിമാനത്താവള ഡയറക്ടർക്ക് കൈമാറി. വൈസ് പ്രസിഡന്‍റുമാരായ എം.കെ. നാസർ, രാജേഷ് കുഞ്ഞപ്പൻ, പി.എം. ആസിഫ്, എം. മുസമ്മിൽ എന്നിവർ സംസാരിച്ചു. ചേംബർ എയർപോർട്ട് കമ്മിറ്റി ചെയർമാൻ ഡോ. കെ. മൊയ്തു സ്വാഗതവും എ.പി അബ്ദുല്ലക്കുട്ടി നന്ദിയും പറഞ്ഞു. calicut chembar കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച സംവാദത്തിൽ വിമാനത്താവള ഡയക്ടർ ആർ. മഹാലിംഗം സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.