കക്കോടി: കനാൽ ജലമെത്താത്തതിനാൽ കുടിവെള്ളത്തിന് നെട്ടോട്ടമോടി ജനങ്ങൾ. കുറ്റ്യാടി ജലസേചനപദ്ധതി ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് അധികൃതരുടെയും അനാസ്ഥമൂലം കനാൽ ജലം ലഭിക്കാതെ ജനങ്ങൾ വലയുകയാണ്. വെള്ളം കിട്ടാതെ നൂറുകണക്കിന് കർഷകരുടെ കൃഷിയും ഇല്ലാതായി. കനാൽ പൊട്ടിയെന്ന ന്യായം പറഞ്ഞാണ് തങ്ങളുടെ അനാസ്ഥ ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ മറച്ചുവെക്കുന്നത്. മുൻകാലങ്ങളിൽ ജനുവരിയോടെ അറ്റകുറ്റപ്പണി നടത്തി കൃത്യസമയത്ത് കനാൽജലം തുറന്നുവിട്ടിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ കനാൽ ശുചീകരണപ്രവൃത്തിക്ക് കാത്തുനിന്നതിനാൽ പല ഭാഗങ്ങളിലും ഇപ്പോഴും അറ്റകുറ്റപ്പണി നടത്താനായിട്ടില്ല. കുരുവട്ടൂർ പഞ്ചായത്തിൽ വെള്ളമെത്താതിരുന്നതിനാൽ സി.പി.എമ്മിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച മൂട്ടോളിയിലെ ഇറിഗേഷൻ ഓഫിസിന് മുന്നിൽ പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു. മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ കനാൽജലം എത്തുമെന്ന് അറിയിച്ചതിനെ തുടർന്നാണ് സമരക്കാർ പിരിഞ്ഞുപോയത്. അടുത്ത ദിവസം വീണ്ടും സമരം ചെയ്യുമെന്ന് സി.പി.എം നേതാക്കൾ പറഞ്ഞു. കക്കോടി, മോരീക്കര, വേങ്ങേരി, മൊകവൂർ, മക്കട ഭാഗങ്ങളിൽ കടുത്ത കുടിവെള്ളപ്രശ്നമുണ്ടായിട്ടും മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ കണ്ണുതുറക്കുന്നില്ലെന്നും ആക്ഷേപം ഉയർന്നു. ശുചീകരണപ്രവർത്തനങ്ങൾക്ക് മതിയായ ഫണ്ട് ജലസേചന വകുപ്പിന് ഇല്ലെന്നാണ് ഉദ്യോസ്ഥരുടെ വിശദീകരണം. എന്നാൽ, ഫണ്ടിന്‍റെ അപര്യാപ്തതയുണ്ടെന്ന് മുൻകൂട്ടി മനസ്സിലാക്കി പഞ്ചായത്തുകൾ നടപടി സ്വീകരിക്കണമെന്ന് കുടിവെള്ള പ്രശ്നമനുഭവിക്കുന്ന കുടുംബങ്ങൾ പറയുന്നു. കക്കോടി ബ്രാഞ്ച് കനാൽ തുറന്നാലേ പ്രദേശത്തെ കൃഷിയടക്കം സംരക്ഷിക്കാൻ കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.