പരിഷത്ത് നാടകയാത്ര; സ്വാഗതസംഘം രൂപവത്കരിച്ചു

കൊടുവള്ളി: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജനകീയ കലാസാംസ്‌കാരിക പ്രവര്‍ത്തനമായ ശാസ്ത്ര കലാജാഥയായ നാടകയാത്രക്ക് ഏപ്രില്‍ ആറിന് കൊടുവള്ളി മുത്തമ്പലത്ത് സ്വീകരണം നല്‍കുന്നതിനായി സ്വാഗതസംഘം രൂപവത്കരിച്ചു. ആറിന് രാവിലെ 10ന് മുത്തമ്പലം അങ്ങാടിയിലാണ് ജാഥക്ക് സ്വീകരണം. സംഘാടക സമിതി രൂപവത്കരണ യോഗത്തില്‍ പരിഷത്ത് ജില്ല കമ്മിറ്റിയംഗം കെ. വിഘ്‌നേശ്വരന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ വിജീഷ് പരവരി, ആര്‍.സി. രമേശന്‍ എന്നിവര്‍ ജാഥാ പര്യടനം വിശദീകരിച്ചു. ഷറീന മജീദ്, എന്‍.ആര്‍. റിനീഷ്, പരിഷത്ത് മേഖല സെക്രട്ടറി പി.കെ. രാധാകൃഷ്ണന്‍, ടി.കെ. ഷാരോണ്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി നഗരസഭ കൗണ്‍സിലര്‍ അര്‍ഷ അശോകന്‍ (ചെയര്‍മാന്‍), ടി.കെ. ഷാരോണ്‍ (ജനറല്‍ കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.