രാമനാട്ടുകര നഗര സൗന്ദര്യവത്കരണ പദ്ധതി നാടിന് സമർപ്പിച്ചു

രാമനാട്ടുകര: നിർമാണം പൂർത്തിയായ രാമനാട്ടുകര നഗരസൗന്ദര്യവത്കരണ പദ്ധതി പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. 6.66 കോടി രൂപയുടെ പദ്ധതിയിൽ എല്ലാ പ്രവൃത്തികളും പൂർത്തിയായിട്ടുണ്ട്. എം.കെ. രാഘവൻ എം.പി മിനി പാർക്ക് ജനങ്ങൾക്കായി തുറന്നുകൊടുത്തു. രാത്രികാലത്ത് അങ്ങാടി കൂടുതൽ മനോഹരമാക്കുന്നതിന് നാല് ഉയരവിളക്കും 39 പുതിയ തെരുവുവിളക്കുകളും സ്ഥാപിച്ചു. വാഹനപാർക്കിങ് ക്രമീകരിക്കുന്നതിനു നഗരസഭ, പൊലീസ്, മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്തു വകുപ്പ് എന്നിവ ചേർന്നു പദ്ധതി തയാറാക്കിയിട്ടുണ്ട്. അങ്ങാടി സി.സി.ടി.വി. വലയത്തിലാക്കുന്നതിന്റെ ഭാഗമായി ഒന്നാംഘട്ടമായി വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി സഹകരിച്ച് കാമറകൾ ഉടനെ സ്ഥാപിക്കും. അങ്ങാടിയുടെ പടിഞ്ഞാറു ഭാഗത്ത് ചെത്തുപാലം തോട് മുതൽ ദേശീയപാത യൂനിവേഴ്‌സിറ്റി റോഡിൽ തോട്ടുങ്ങൽ വരെയും എയർപോർട്ട് റോഡിൽ പഴയ മിനി​​ സ്റ്റേഡിയം വരെയും ഓട നിർമിച്ചു. രാമനാട്ടുകര നഗരസഭ ചെയർപേഴ്സൻ ബുഷ്റ റഫീഖ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. അബ്ദുൽ ലത്തീഫ്, പി.ടി. നദീറ, വി.എം. പുഷ്പ, കെ.എം. യമുന, സഫ റഫീഖ്, കൗൺസിലർ എം.കെ. ഗീത എന്നിവർ സംസാരിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയർമാൻ കെ. സുരേഷ് സ്വാഗതവും നഗരസഭ സെക്രട്ടറി പി.ടി. ജസിത നന്ദിയും പറഞ്ഞു. പടം: രാമനാട്ടുകര നഗര സൗന്ദര്യവത്കരണ പദ്ധതിയിൽ നിർമിച്ച കെ.പി.എ. അസീസ് സ്മാരക പാർക്ക് filenameClfrk295

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT