കെട്ടിടോദ്ഘാടനവും അനുമോദന സദസ്സും

കോഴിക്കോട്​: മായനാട് എ.യു.പി സ്കൂൾ കെട്ടിടോദ്‌ഘാടനവും പുതിയ യൂനിഫോം വിതരണവും മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് നിർവഹിച്ചു. സ്കൂൾ മാനേജ്മെന്റിനുള്ള ഉപഹാരം സ്കൂൾ മാനേജർ പി.എൻ. പത്മിനിക്കുവേണ്ടി പി.എൻ. ജയാനന്ദൻ മാസ്റ്ററും വികസനത്തിന് സഹായിച്ച വ്യവസായി എം.പി. ബാബുവിന് വേണ്ടി എം.പി. ഗോകുൽ ദാസും ഏറ്റുവാങ്ങി. വാർഡ് കൗൺസിലർ സ്മിത വള്ളിശ്ശേരി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സി.എം. ജംഷീർ, ഇ.എം. സോമൻ, പി.ടി.എ പ്രസിഡന്റ്‌ കെ.പി. സുലൈമാൻ, സ്റ്റാഫ്‌ സെക്രട്ടറി ടി. ഷീജ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ. അനൂപ് സ്വാഗതവും പ്രോഗ്രാം കൺവീനർ സി.പി. സുരേഷ് ബാബു നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.