പണിമുടക്കിൽ വലയാതിരിക്കാൻ കാൾ ഡ്രൈവേഴ്​സ്​

കോഴിക്കോട്​: ദേശീയ പണിമുടക്കിനോടനുബന്ധിച്ച്​ യാത്രാക്ലേശം അനുഭവിക്കുന്നവർക്ക്​ സൗജന്യ സേവനവുമായി കാൾ ഡ്രൈവേഴ്സ്​. രോഗികൾക്കും വൃദ്ധർക്കും വീടുകളിലേക്കും ആശുപത്രികളിലേക്കും മറ്റുമുള്ള യാത്രക്കാണ്​ കാൾ ഡ്രൈവേഴ്​സ്​ സഹായിക്കുക. കാറ്​, ബൈക്ക്​ എന്നിവയാണ്​ യാത്രക്ക്​ ഉപയോഗിക്കുന്നത്​. കോഴിക്കോട്​ റെയിൽവേ സ്​റ്റേഷൻ കേന്ദ്രീകരിച്ചായിരിക്കും സഹായം ലഭ്യമാക്കുക. നഗരപരിധിയിലായിരിക്കും സർവീസ്​ ഉണ്ടായിരിക്കുകയെന്നും കാൾ ഡ്രൈവേഴ്​സ്​ അറിയിച്ചു. എല്ലാ തവണയും പണിമുടക്ക്​ കാലത്ത്​ കാൾ ഡ്രൈവേഴ്​സ്​ സഹായവുമായി രംഗത്തുണ്ടാകാറുണ്ട്​. 9388813777, 8893222777 എന്നീ നമ്പറുകളിൽ ബനഡപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.