നവീകരിച്ച റോഡുകളും ഫുട്പാത്തും ഉദ്ഘാടനം ചെയ്തു

ബേപ്പൂർ : കോഴിക്കോട് കോര്‍പ്പറേഷന്‍ 41ാം ഡിവിഷനിൽ പെട്ട മീഞ്ചന്ത ഉള്ളിശ്ശേരികുന്നിലെ ആനറോഡ് കോവിലകം പറമ്പ് ലിങ്ക് റോഡ് രണ്ടാം ഘട്ടം, രിഫായി മസ്ജിദ് റോഡ് , കണീശന്‍ കണ്ടിപറമ്പ് ​െഡ്രയിനേജ് കം ഫുട് പാത്ത് എന്നിവയുടെ ഉദ്ഘാടനം ഡിവിഷന്‍ കൗണ്‍സിലര്‍ അജീബാ ഷെമീല്‍ നിര്‍വഹിച്ചു. യു.ഡി.എഫ് ഡിവിഷന്‍ ചെയര്‍മാന്‍ സി.വി. സലാം അധ്യക്ഷതവഹിച്ചു. നിർമാണ കമ്മിറ്റി കണ്‍വീനര്‍ കെ.പി. അഹമ്മദ് കോയ (അംബുക്കോയ), പി.ടി. ലായിക്, ഹര്‍ഷാദ് ഹുസയിന്‍, കെ. റഷീദ്, കെ. നൗഷാദ്, കമ്മേരി മുജീബ്, വി. ആലിക്കോയ, പി.പി. കുഞ്ഞഹമ്മദ് , നൂറുല്‍ അമീന്‍ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT