നവീകരിച്ച കെട്ടിടം ഉദ്ഘാടനം

നന്മണ്ട: പഞ്ചായത്ത് പതിനാറാം വാർഡിലെ ചീക്കിലോട് മുന്നൂർക്കയിൽ ഖാദി നെയ്ത്തുകേന്ദ്രത്തിന്റെ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സുനിൽകുമാർ നിർവഹിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2021- 22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിടത്തിന്റെ മേൽക്കൂരയും മറ്റ് നവീകരണപ്രവർത്തനങ്ങളും പൂർത്തിയാക്കിയത്. നന്മണ്ട പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. രാജൻ മാസ്റ്റർ, കുണ്ടൂർ ബിജു, കവിത വടക്കേടത്ത്, കെ. രജിത, സ്മിത എന്നിവർ സംസാരിച്ചു. ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ച രോത്ത് സ്വാഗതവും ജില്ല ഖാദി പ്രോജക്ട് ഓഫിസർ കെ. ഷിബി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT