തിരക്കിലമർന്ന് കൊയിലാണ്ടി നഗരം

കൊയിലാണ്ടി: നഗരത്തിൽ ഞായറാഴ്ച കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. പൊതുവേ ചലനമറ്റു കിടക്കാറുള്ള ഞായറാഴ്ചയെ തിരക്കിലേക്കു കൊണ്ടുവന്നത് ദേശീയ പണിമുടക്കാണ്. അവശ്യസാധനങ്ങൾ വാങ്ങുന്നതിനും മറ്റു കാര്യങ്ങൾക്കുമായി ഉൾപ്രദേശങ്ങളിൽനിന്ന് ഉൾപ്പടെ ജനം നഗരത്തിലെത്തി. ഉച്ചയോടെ സ്വകാര്യ ബസുകൾ ഓടിത്തുടങ്ങിയതിനാൽ വൈകുന്നേരം തിരക്കുകൂടി. ബസ് സ്റ്റാൻഡും സജീവമായി. ഇടക്കിടെ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. പലവ്യഞ്ജനക്കടകൾ, പച്ചക്കറിക്കടകൾ, മാംസ വിൽപനക്കടകൾ എന്നിവിടങ്ങളിലായിരുന്നു തിരക്കേറെ. പെട്രോൾ പമ്പുകളിൽ ഇന്ധനമടിക്കുന്നതിനും നല്ല തിരക്ക് അനുഭവപ്പെട്ടു. അതിനിടെ ചെറിയ മഴയും വന്നു. രണ്ടു ദിനം ഇനി നാട് നിശ്ചലമാകും. ഭൂരിഭാഗവും വീട്ടകങ്ങളിൽ ഒതുങ്ങും. പടം Koy 1 കൊയിലാണ്ടിയിലെ പെട്രോൾ പമ്പിൽ ഞായറാഴ്ച അനുഭവപ്പെട്ട തിരക്ക് Koy 2 സ്വകാര്യ ബസ് ഓടിത്തുടങ്ങിയപ്പോൾ ബസിൽ കയറാനുള്ള തിരക്ക് - കൊയിലാണ്ടിയിൽനിന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.