ഉള്ള്യേരി: ഭവന നിർമാണം, ചെറുകിട വ്യവസായ സംരംഭകത്വം, കൃഷി എന്നിവക്ക് ഊന്നൽ നൽകി ഉള്ള്യേരി പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് എൻ.എം. ബാലരാമൻ അവതരിപ്പിച്ചു. 40,77,33,601 രൂപ വരവും 39,65,69,463 രൂപ ചെലവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ലൈഫ് മിഷനിൽ ഉൾപ്പെടുത്തി ഭവന നിർമാണത്തിനായി നാലു കോടി രൂപ വകയിരുത്തി. ചെറുകിട സൂക്ഷ്മ സംരംഭങ്ങൾക്കായി അഞ്ചു കോടി രൂപയുടെ പദ്ധതികൾ ആവിഷ്കരിക്കും. കുടുംബശ്രീ പദ്ധതികളും കാർഷിക ഉൽപാദക യൂനിറ്റുകളും ആരംഭിക്കും. ഉള്ള്യേരിയെ തരിശു രഹിത പഞ്ചായത്താക്കാനുള്ള കർമപരിപാടികൾ ആവിഷ്ക്കരിക്കും. നെൽകൃഷിയും ഇടവിള കൃഷിയും വ്യാപിപ്പിക്കും. കേരഗ്രാമം ഉൾപ്പെടെയുള്ള ഉൽപാദന മേഖലയിൽ ഒരുകോടിയുടെ പദ്ധതി നടപ്പാക്കും. മാതാംതോട് നവീകരണം, ജലാശയ പുനരുദ്ധാരണം എന്നിവ നടപ്പിലാക്കും. സമ്പൂർണ ശുചിത്വ ഗ്രാമം പദ്ധതിക്ക് അമ്പതു ലക്ഷം രൂപ നീക്കിവെക്കും. പഞ്ചായത്ത് പ്രസിഡന്റ് സി. അജിത അധ്യക്ഷത വഹിച്ചു. ചന്ദ്രിക പൂമഠത്തിൽ, കെ.ടി. സുകുമാരൻ, കെ. ബീന, സുജാത നമ്പൂതിരി, പാടത്തിൽ ബാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.