പേരാമ്പ്ര: ചാലിക്കരയിലെ സാംസ്കാരിക സംഘടനയായ അംഹാസിന്റെ ഓഡിറ്റോറിയം കം ഓഫിസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. അംഹാസ് പ്രസിഡന്റ് എം. കുഞ്ഞിരാമുണ്ണി അധ്യക്ഷത വഹിച്ചു. സംഗീതനാടക അക്കാദമി അവാർഡ് ജേതാവ് രാജൻ തിരുവോത്ത് മുഖ്യാതിഥിയായി. മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ മോതിരകോട്ട് മീത്തൽ മുഹമ്മദ് ഷഫീറിനെയും ഗവ. മെഡിക്കൽ കോളജിൽ ജോലി നേടിയ ടി.വി. റസാഖിനെയും അനുമോദിച്ചു. ഓഫിസ് ഉദ്ഘാടനത്തോടനുബന്ധിച്ച് 30 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. ഭക്ഷ്യക്കിറ്റ് അംഹാസ് ട്രഷറർ കെ.സി. അഷ്റഫ് ഏറ്റുവാങ്ങി. അവാർഡ് ജേതാവ് രാജൻ തിരുവോത്തിനെ പൊന്നാടയണിയിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണൻ ആദരിച്ചു. വാർഡ് മെംബർ കെ. മധുകൃഷ്ണൻ, ടി.കെ. ഇബ്രാഹിം, പി.എം. പ്രകാശൻ, എസ്.കെ. അസൈനാർ, എൻ. ഹരിദാസ്, പി. വിജയൻ, കെ.പി. ആലിക്കുട്ടി, ലത്തീഫ് വെള്ളിലോട്ട്, വി.എം. കമല എന്നിവർ സംസാരിച്ചു. അംഹാസ് ജനറൽ സെക്രട്ടറി കെ.എം. സുബൈർ സ്വാഗതവും കെ. മുബീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.