പയ്യോളി: ക്രിമിനലുകളെയും നിയമലംഘകരെയും പിടികൂടാൻ തലങ്ങും വിലങ്ങും പായുന്ന പൊലീസുകാർ ബൗണ്ടറി തടയാൻ പന്തിന് പിന്നാലെ ഓടിയത് കാണികളായ നാട്ടുകാർക്കും വിദ്യാർഥികൾക്കും കൗതുകമായി. കേരള പൊലീസ് അസോസിയേഷൻ ജില്ല സമ്മേളനത്തിന്റെ ഭാഗമായാണ് പയ്യോളി ഗവ. ഹയർസെക്കൻഡറി സ്കൂൾ മൈതാനിയിൽ റൂറൽ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ക്രിക്കറ്റ് ടൂർണമൻെറ് അരങ്ങേറിയത്. പയ്യോളി സി.ഐ കെ.സി. സുഭാഷ് ബാബു ഉദ്ഘാടനം ചെയ്തു. സിറ്റി, റൂറൽ മേഖലയിലെ പത്തോളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. പൊലീസുകാരുടെ ജോലിഭാരങ്ങൾക്കിടയിലെ മാനസികോല്ലാസത്തിന് വേണ്ടിയാണ് സമ്മേളനത്തോടൊപ്പം കലാകായിക മത്സരങ്ങൾ കൂടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. അസോസിയേഷൻ വൈസ് പ്രസിഡന്റ് യൂസഫ് സംസാരിച്ചു. റിഥേഷ് വടകര നന്ദി പറഞ്ഞു. പടം കേരള പൊലീസ് അസോസിയേഷൻ ജില്ല സമ്മേളനത്തിന്റെ ഭാഗമായി പയ്യോളി ഗവ. ഹയർസെക്കൻഡറി സ്കൂൾ മൈതാനിയിൽ നടന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ക്രിക്കറ്റ് ടൂർണമൻെറ് സി.ഐ കെ.സി. സുഭാഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.