മേപ്പയൂർ: മതസൗഹാർദം ഊട്ടിയുറപ്പിക്കലും പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പലും യഥാർഥ മതവിശ്വാസിയുടെ കടമയാണെന്ന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. ഒരു നൂറ്റാണ്ടിന്റെ ചരിത്രമുള്ളതും പുനർനിർമാണം പൂർത്തിയാക്കുകയും ചെയ്ത അരിക്കുളം കാരയാട് ഇരിയാണിക്കോട്ട് പള്ളിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇ.കെ. അഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. അബ്ദുറസാഖ് ബുസ്താനി, അൻവർ ഫൈസി നിലമ്പൂർ എന്നിവർ പ്രഭാഷണം നടത്തി. എൻ.കെ. അഷറഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ബഷീർ ഇരിയാണിക്കോട്, വി.പി. അശോകൻ, പി. ഹംസ മൗലവി, കെ.കെ. നാരായണൻ, അമ്മദ് പൊയിലങ്ങൽ, സി. രാമദാസ്, കെ.കെ. വേണുഗോപാൽ, ടി. മുത്തുകൃഷ്ണൻ, പി.കെ. മുഹമ്മദലി ദാരിമി, തൻസീർ ദാരിമി കാവിൽ, അസീസ് സഖാഫി, എ.കെ. അബ്ദുല്ലക്കുട്ടി ഹാജി, പി.കെ. അമ്മദ് ഹാജി, വി.വി. അബ്ദുൽ മജീദ്, കെ.കെ. മനാഫ്, കെ.വി. ഷാഫി, ഇ.കെ. കാസിം എന്നിവർ സംസാരിച്ചു. പടം: പുനർനിർമാണം പൂർത്തിയാക്കിയ അരിക്കുളം കാരയാട് ഇരിയാണിക്കോട്ട് പള്ളിയുടെ ഉദ്ഘാടനം പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.