കോഴിക്കോട്: ഇന്ത്യയിൽ വംശീയ ഉൻമൂലനത്തിന്റെ ആദ്യപടിയെന്നോണം മുസ്ലിങ്ങളെ രണ്ടാംതരം പൗരൻമാരാക്കി മാറ്റാനാണ് ഹിന്ദുത്വ ഭരണകൂടം ശ്രമിക്കുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഡോ. അലിഫ് ശുക്കൂർ. 'വിശ്വാസത്തിന്റെ അഭിമാനസാക്ഷ്യം, വിമോചനത്തിന്റെ പാരമ്പര്യം' എന്ന തലക്കെട്ടിൽ മേയ് 21,22 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കുറ്റ്യാടി കുല്ലിയ്യത്തുൽ ഖുർആൻ കാമ്പസിൽ ശനിയാഴ്ച ആരംഭിച്ച സോളിഡാരിറ്റി ജില്ല കാഡർ കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് നൂഹ് ചേളന്നൂർ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‍ലാമി ശൂറ അംഗം ടി. മുഹമ്മദ് വേളം പഠന ക്ലാസ് നയിച്ചു. വിവിധ സെഷനുകളിലായി സംസ്ഥാന സെക്രട്ടറിമാരായ ഫാരിസ് ഒ.കെ, ഷബീർ കൊടുവള്ളി, ജമാഅത്തെ ഇസ്‍ലാമി ജില്ല പ്രസിഡന്റ് ടി. ശാക്കിർ വേളം, സിറ്റി പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി, എസ്.ഐ.ഒ ജില്ല പ്രസിഡന്റ് അൻവർ കോട്ടപ്പള്ളി, ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് മുനീബ് എലങ്കമൽ, ബഷീർ മുഹ്‍യുദ്ദീൻ, സോളിഡാരിറ്റി ജില്ല പ്രസിഡന്റ് നൂഹ് ചേളന്നൂർ, വൈസ് പ്രസിഡന്റ് അമീൻ മുയിപ്പോത്ത്, ജമാഅത്തെ ഇസ്‍ലാമി ഏരിയ പ്രസിഡന്റ് പി.കെ. അഷ്റഫ് എന്നിവർ പങ്കെടുത്തു. ബഷീർ മുഹ് യുദീൻ ഖുർആൻ ദർസ് നടത്തി. വ്യത്യസ്തമായ സർഗാവിഷ്കാരങ്ങളും വേദിയിൽ അരങ്ങേറി. നൂഹ് ചേളന്നൂർ പതാക ഉയർത്തി. ജനറൽ സെക്രട്ടറി ശാഹുൽ ഹമീദ് കക്കോടി സ്വാഗതവും കൺവീനർ അബ്ദുൽ ബാരി കടിയങ്ങാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.