നാദാപുരം: സർവിസിൽനിന്ന് വിരമിക്കുന്ന വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എൻ.കെ. മൂസക്ക് സ്റ്റാഫ്, പി.ടി.എ, മാനേജ്മൻെറ് എന്നിവർ സംയുക്തമായി യാത്രയയപ്പ് നൽകി. വിടവാങ്ങൽ ചടങ്ങിൽ സഹപ്രവർത്തകർ നൽകിയ ഒരു പവൻ തൂക്കമുള്ള സ്വർണനാണയം അർഹതപ്പെട്ട ഏതെങ്കിലും പെൺകുട്ടിയുടെ വിവാഹത്തിന് സമ്മാനമായി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. മാനേജർ വി.കെ. കുഞ്ഞാലി അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എൻ.എ. ഖാദർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സി.കെ. മൊയ്തു സ്വാഗതം പറഞ്ഞു. ഹൈസ്കൂളിൽനിന്ന് വിരമിക്കുന്ന അധ്യാപകൻ ടി. ബഷീർ, സ്റ്റാഫ് പ്രതിനിധികൾ, പി.ടി.എ പ്രസിഡന്റ് കല്ലിൽ മൊയ്തു, മാനേജിങ് കമ്മിറ്റി ഭാരവാഹികൾ സംസാരിച്ചു. നാദാപുരം മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി സാരഥ്യം വഹിക്കുന്ന മൂസ മാസ്റ്റർ, വാണിമേൽ പഞ്ചായത്ത് മുൻ പ്രസിഡന്റാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.