കെ-റെയിൽ : ഡി.വൈ.എഫ്.ഐക്കാർ ചെയ്യുന്നത് അടിമവേല -വി.ഡി. സതീശൻ

കൊച്ചി: കെ- റെയിൽ പദ്ധതി സംബന്ധിച്ച് ഡി.വൈ.എഫ്.ഐക്കാർ ചെയ്യുന്നത് അടിമവേലയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മന്നവേന്ദ്രാ വിളങ്ങുന്നു നിന്‍മുഖം ചന്ദ്രനെ പോലെയെന്നു പാടിയ കൊട്ടാരം വിദൂഷകരുടെ റോളിലാണ് ഡി.വൈ.എഫ്.ഐയെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി. പാരിസ്ഥിതികമായി കേരളത്തെ തകര്‍ക്കുന്ന പദ്ധതിക്കെതിരെ അതിശക്തമായ നിലപാടെടുക്കേണ്ട യുവജനസംഘടനക്ക്​ ഇപ്പോള്‍ സ്വന്തം ശബ്ദമില്ലെന്നും അദ്ദേഹം പറഞ്ഞു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT