കിണർ ഉദ്ഘാടനം

പുതിയങ്ങാടി: അൽ ഹറമൈൻ സ്കൂൾ കൂട്ടായ്മ സ്കൂളിലെ ജീവനക്കാരിയായ ബാലാമണിക്ക് വീട്ടുവളപ്പിൽ കിണർ നിർമിച്ചു. വാർഡ് മെംബർ എസ്.എം. തുഷാര നിർവഹിച്ചു. സ്റ്റാഫ് അംഗങ്ങളും വിദ്യാർഥികളും മാനേജ്‌മെന്‍റും രക്ഷിതാക്കളും പൂർവ വിദ്യാർഥികളും ധനസമാഹരണം നടത്തിയാണ്​ കിണർ കുഴിച്ചത്​. സ്കൂൾ മാനേജർ എ.എം. അബൂബക്കർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ടി.എം. സഫിയ, സുരേഷ് മൊകവൂർ, സ്കൂൾ പി.ടി. എ. മെംബർമാരായ ഫിറോസ്, ശംസുദ്ധീൻ, ജമാഅത്തെ ഇസ്​ലാമി വിമൻസ് വിങ് മെംബർ സൈറബാനു എന്നിവർ സംസാരിച്ചു. അധ്യാപിക ഉമ റിപ്പോർട്ട് അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.