കാറ്റ്; വാഴത്തോട്ടങ്ങൾ കടപുഴകി

തിരുവമ്പാടി: വേനൽമഴയോടനുബന്ധിച്ചുണ്ടായ കനത്ത കാറ്റിൽ വാഴത്തോട്ടങ്ങൾ കടപുഴകി. മരക്കാട്ടുപുറത്ത് പാറമണ്ണിൽ അപ്പുവിന്റെ നേന്ത്രവാഴത്തോട്ടം പാടെ നിലംപതിച്ചു. കൂടരഞ്ഞിയിലെ ജയിംസ് കൂട്ടിയാനിയുടെ മൂപ്പെത്തിയ നേന്ത്രവാഴത്തോട്ടവും കാറ്റിൽ നശിച്ചു. നാല് ലക്ഷം രൂപയുടെ വാഴക്കുലകളാണ് കാറ്റിൽ നശിച്ചത്. കൂടരഞ്ഞി കൃഷി അസിസ്റ്റൻറ് മിഷേൽ ജോർജ് നശിച്ച വാഴത്തോട്ടം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി. * Thiru 5 va : കൂടരഞ്ഞിയിലെ ജയിംസ് കുട്ടിയാനിയുടെ നേന്ത്രവാഴത്തോട്ടം കാറ്റിൽ കടപുഴകിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT