മോഷണം പോയ സ്കൂട്ടറും പ്രതിയെയും തമിഴ്നാട്ടിൽനിന്ന് പൊലീസ് പിടികൂടി

ഫറോക്ക്: മോഷ്ടിച്ച സ്കൂട്ടറുമായി സ്വദേശത്തേക്ക് കടന്ന യുവാവിനെ തമിഴ്നാട്ടിലെത്തി സ്കൂട്ടർ സഹിതം ഫറോക്ക് പൊലീസ് പിടികൂടി. തമിഴ്‌നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടി കോവില്‍ സ്ട്രീറ്റിലെ ശക്തിവേല്‍ ശെല്‍വം ആണ് (19) അറസ്റ്റിലായത്. ഈമാസം ഏഴിന് പരുത്തിപ്പാറ മൂര്‍ഖനാട് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന റഫീക്കിന്റെ സ്‌കൂട്ടര്‍ മോഷ്ടിച്ച് പ്രതി തമിഴ്‌നാട്ടിലെ ആണ്ടിപ്പെട്ടിയിലേക്ക് പോകുകയായിരുന്നു. ദിണ്ഡിഗല്‍ ഹൈവേയില്‍ തമിഴ്‌നാട് പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ സ്കൂട്ടറിന്റെ നമ്പര്‍ പരിശോധിച്ച് പോലീസ് ആര്‍.സി ഉടമയെ ഫോണിൽ വിളിക്കുകയായിരുന്നു. സി.സി ടി.വി ദൃശ്യങ്ങളില്‍ പ്രതി പരുത്തിപ്പാറയിലെ പലഹാര നിർമാണശാലയില്‍ ജോലി ചെയ്യുന്നയാളാ​ണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഫറോക്ക് ഇന്‍സ്‌പെക്ടറുടെ നിര്‍ദേശപ്രകാരം എസ്.ഐ വി.ആര്‍. അരുണ്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി. മധുസൂദനന്‍, കെ. സുധീഷ് എന്നിവര്‍ തമിഴ്‌നാട്ടിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. പടം : ശക്തിവേൽ ശെൽവംfilenameClfrk 290

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.