മുക്കം: കാരശ്ശേരി സർവിസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള സ്മൈൽ, ചാരിറ്റബ്ൾ സൊസൈറ്റിക്ക് സ്വന്തം കെട്ടിടമൊരുങ്ങുന്നു. സൗജന്യ ഡയാലിസിസ്, വീടു നിർമാണം, സ്കൂളുകളിൽ പ്രഭാതഭക്ഷണം, പെൻഷൻ സ്കീം തുടങ്ങിയവ സ്മൈൽ നടത്തിവരുന്ന സേവനങ്ങളാണ്. ആനയാംകുന്ന് നെച്ചൂളിപൊയിലിലാണ് രണ്ട് കോടി ചെലവിൽ ബഹുനില കെട്ടിടം നിർമിക്കുന്നത്. കെട്ടിടത്തിൽ ഒന്നാംനില, രോഗീ പരിചരണ സംവിധാനങ്ങൾക്കായി നീക്കിവെക്കും. ആനയാംകുന്ന് പാർഥസാരഥി ക്ഷേത്രം പൂജാരി ഇളമന ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും ജുമാമസ്ജിദ് ഭാരവാഹികളുടെയും സാന്നിധ്യത്തിൽ ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു. കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എടത്തിൽ ആമിന, എം.എ. സൗദ, സത്യൻ മുണ്ടയിൽ, ശാന്താദേവി മൂത്തേടത്ത്, വി. അബ്ദുറഹിമാൻ, വി. മോയി, കണ്ടൻ പട്ടർചോല, പി.കെ. ശരീഫുദ്ദീൻ, കെ.കെ. ആലി ഹസ്സൻ, ജയിംസ് ജോഷി, എ.പി. മുരളീധരൻ, മുഹമ്മദ് കക്കാട്, വി.എൻ. സൗഫീഖ്, വി. മോയി തറവാട് എന്നിവർ സംസാരിച്ചു. അനാർക്ക് മാനേജിങ് ഡയറക്ടർ ടി.കെ. മുഹമ്മദ് ലൈസ് പദ്ധതി വിശദീകരിച്ചു. എം. ധനീഷ് സ്വാഗതവും, ഗ്രാമപഞ്ചായത്തംഗം കുഞ്ഞാലി മമ്പാട്ട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.