ബേപ്പൂർ: കടൽത്തീര വിനോദ കേന്ദ്രമായ പുലിമുട്ടിൽ തിരമാലകൾക്കു മുകളിലൂടെ കടലിലേക്ക് നടന്നുപോകുന്നതിനുള്ള, ഫ്ലോട്ടിങ് ബ്രിഡ്ജിൽ കയറുന്നതിന് പ്രവേശനഫീസ് കൂടുതലാണെന്ന് ആക്ഷേപം. കുടുംബത്തോടെ ഒന്നിച്ചും കൂട്ടമായും എത്തുന്നവർക്ക് പ്രത്യേക പാക്കേജുകൾ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഓരോരുത്തർക്കും 100 രൂപ പ്രവേശന ഫീസ് നിർബന്ധമാക്കിയതിലാണ് സഞ്ചാരികൾക്ക് അമർഷം. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡിസ്ട്രിക്ട് ടൂറിസം പ്രമോഷൻ കൗൺസിലും ബേപ്പൂർ പോർട്ട് അതോറിറ്റിയും മുൻകൈയെടുത്താണ് സംസ്ഥാനത്ത് ആദ്യമായി, ഫ്ലോട്ടിങ് ബ്രിഡ്ജ് അഥവാ പൊങ്ങി ഒഴുകുന്ന പാലത്തിലൂടെയുള്ള സവാരിക്ക് വ്യാഴാഴ്ച മുതൽ ബേപ്പൂരിൽ തുടക്കം കുറിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ വൻ പ്രചാരം ലഭിച്ചതോടെ ഫ്ലോട്ടിങ് ബ്രിഡ്ജ് കാണാൻ അയൽ ജില്ലകളിൽനിന്നടക്കം വിനോദസഞ്ചാരികൾ ബേപ്പൂരിലേക്ക് ഒഴുകിയെത്തി. ഞായറാഴ്ച കോഴിക്കോട്-ബേപ്പൂർ റോഡും, ബേപ്പൂർ-ചെറുവണ്ണൂർ റോഡും മണിക്കൂറുകളോളം വാഹനക്കുരുക്കിലായി. പുലിമുട്ട് ബീച്ചിലും പരിസരത്തുമുള്ള ഇടറോഡുകളിൽ മുഴുവനും സഞ്ചാരികളുടെ വാഹനങ്ങൾ നിർത്തിയിട്ടത് പ്രദേശത്തുകാർക്കും വിനയായി. കഴിഞ്ഞ ഡിസംബറിൽ ജലമേള സംഘടിപ്പിച്ചപ്പോൾ ദിവസങ്ങളോളം വാഹനക്കുരുക്കിലായിരുന്നു ബേപ്പൂർ റോഡ്. വാഹന പാർക്കിങ് സൗകര്യവും അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്താതെ നിരന്തരം വിനോദമേളകൾ സംഘടിപ്പിക്കുന്നതിലും അമർഷം ശക്തമായിട്ടുണ്ട്. ഡി.ടി.പി.സി യും പോർട്ട് അധികൃതരും ഫ്ലോട്ടിങ് ബ്രിഡ്ജിലേക്കുള്ള പ്രവേശന ഫീസിൽ ഇളവുവരുത്തണമെന്ന് ഓൾ കേരള ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കരിച്ചാലി പ്രേമൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.