കോഴിക്കോട്: നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ കഞ്ചാവ് ബൈക്കിലെത്തി വിതരണം ചെയ്യുന്ന സംഘത്തിലുൾപ്പെട്ട കോഴിക്കോട് സ്വദേശിയായ മജീദ് എന്ന ഇമ്പാല മജീദ് അറസ്റ്റിൽ. കസബ പൊലീസും ഡൻസാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. വിൽപനക്കായി സൂക്ഷിച്ച അമ്പതോളം കഞ്ചാവ് പൊതികൾ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ആന്ധ്രയിൽനിന്ന് കടത്തിക്കൊണ്ടുവന്ന നാലു കിലോഗ്രാം കഞ്ചാവ് ഡൻസാഫിന്‍റെ നേതൃത്വത്തിൽ എലത്തൂർ പൊലീസ് പിടികൂടിയതിനു പിറകെയാണ് അറസ്റ്റ്. അസി. കമീഷണർ ജയകുമാറിനാണ് ഡൻസാഫിന്റെ ചുമതല. കസബ പൊലീസ് സബ് ഇൻസ്പെക്ടർ ശ്രീജിത്ത്, ഡൻസാഫ് സബ് ഇൻസ്പെക്ടർ ഇ. മനോജ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. ഡൻസാഫ് അംഗമായ കാരയിൽ സുനോജ്, കസബ പൊലീസ് സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ. സജീവൻ, പി. മനോജ്, എ. അജയൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. majeed impala മജീദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.