സൗഹൃദ സായാഹ്നം

വില്യാപള്ളി: മുസ്‍ലിം ജമാഅത്തിനു കീഴിൽ നവീകരിച്ച വില്യാപള്ളി വലിയ ജുമാമസ്ജിദ് ഉദ്ഘാടനത്തിന്റെ ഭാഗമായി പള്ളി അങ്കണത്തിൽ സംഘടിപ്പിച്ചു. മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പള്ളിമുറ്റത്ത് ഒത്തുകൂടി. പ്രദേശത്തിന്റെയും മസ്ജിദിന്റെയും ചരിത്രം പറഞ്ഞും ആദ്യകാല മതസൗഹാർദ പാരമ്പര്യം നിലനിർത്തേണ്ട സാഹചര്യവും ചർച്ച ചെയ്തു. വർത്തമാന കാലത്ത് മതേതര ഇന്ത്യയുടെ പാരമ്പര്യത്തിനെതിരെ നടക്കുന്ന ചില പ്രവർത്തനങ്ങളും പ്രസ്താവനകളും ആശങ്കയുളവാക്കുന്നതാണെന്ന് സംഗമത്തിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു. അമുസ്‍ലിം സഹോദരങ്ങൾക്ക് മസ്ജിദ് സന്ദർശിക്കാനും സൗകര്യമൊരുക്കിയിരുന്നു. മഹല്ല് ഖാദി സി.എസ്. അബ്ദുസ്സലാം ബാഖവി ഉദ്ഘാടനം ചെയ്തു. കെ.സി. കുഞ്ഞബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. ടി.കെ. അബ്ദുൽ അസീസ്, ഡോ. ബിജുനേഷ്, ആയാടത്തിൽ രവീന്ദ്രൻ, കോവുക്കൽ രാഘവൻ മാസ്റ്റർ, വി. ബാലൻ മാസ്റ്റർ, സുരേഷ് പി.സി, കെ.എം.ബാബു, എൻ. ശങ്കരൻ മാസ്റ്റർ, മുണ്ടോളി രവി, വെണ്ണിയാട്ട് ബാബു, വട്ടക്കണ്ടി കുഞ്ഞമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT