വടകര: ചിത്രകലയെ പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ട് തുടക്കംകുറിച്ച ചോമ്പാൽ ആർട്ട് ഗാലറി നാശത്തിന്റ വക്കിൽ. പ്രശസ്ത ചിത്രകലാകാരൻമാരുടെ അനുഗ്രഹാശിസ്സുകളോടെ തുടക്കംകുറിച്ച ആർട്ട് ഗാലറി നാഥനില്ലാത്ത അവസ്ഥയിലാണ്. വടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് ആര്‍ട്ട് ഗാലറി പിറവിയെടുത്തത്. 2016ല്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആയിരിക്കുമ്പോള്‍ മന്ത്രി കെ.ടി. ജലീലാണ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്ത് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രകലാകേന്ദ്രമായിരുന്നു ചോമ്പാൽ ആർട്ട് ഗാലറി. ദേശീയതലത്തില്‍ ചിത്രകലയില്‍ ശ്രദ്ധേയനായിരുന്ന അഴിയൂര്‍ സ്വദേശി സദു അലിയൂരിന്‍റെ സഹായ ഹസ്തങ്ങള്‍ ഏറെയുണ്ടായിരുന്നു ചോമ്പാല്‍ ആര്‍ട്ട് ഗാലറിക്ക്. അദ്ദേഹത്തിന്‍റെ വിയോഗത്തിന് ശേഷം സദു അലിയൂര്‍ ആര്‍ട്ട് ഗാലറി എന്ന് നാമകരണം നടത്തിയിരുന്നു. ആദ്യ ഘട്ടത്തിൽ ചിത്രകലയില്‍ താല്പര്യമുള്ള കൊച്ചുകുട്ടികള്‍ മുതല്‍ കേരളത്തിന്‍റെ പല ദിക്കുകളില്‍നിന്നുള്ള കലാകാരന്മാര്‍ വരെ വിവിധ ഘട്ടങ്ങളില്‍ ചോമ്പാലിന്‍റെ മണ്ണില്‍ ഛായക്കൂട്ടുമായി എത്തിയിട്ടുണ്ട്. കാപ്പുഴക്കല്‍ കടപ്പുറത്ത് ചിത്രഗ്രാമം പദ്ധതിയും നിരവധി ചിത്രപ്രദര്‍ശനങ്ങളും നടത്തി കുറച്ചുനാള്‍കൊണ്ട് ഗാലറി ഏറെ ശ്രദ്ധനേടിയിരുന്നു. സദു അലിയൂര്‍, ഷഹനാസ് ഉസ്മാന്‍, ശ്രീസെന്‍ ചോമ്പാല, ജിന്‍സ് അബ്രഹാം, ജഗതീഷ് ഏറാമല തുടങ്ങിയ പ്രഗത്ഭരുടെ ചിത്രപ്രദര്‍ശനങ്ങള്‍ ഇവിടെ നടത്തി ചുരുങ്ങിയ കാലംകൊണ്ട് പ്രദേശത്ത് ചിത്രകലയെ ജനകീയവത്കരിക്കാന്‍ ആര്‍ട്ട് ഗാലറിക്ക് കഴിഞ്ഞു. നിലവിൽ ആർട്ട് ഗാലറിയും കെട്ടിടവും ആൾപ്പെരുമാറ്റമില്ലാതെ കിടക്കുകയാണ്. ആർട്ട് ഗാലറിയുടെ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്നും ആവശ്യമുള്ളപ്പോഴാണ് തുറക്കാറുള്ളതെന്നും കോവിഡ് കാലമായതിനാൽ ചിത്രപ്രദർശനങ്ങളൊന്നും നടത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബ്ലോക്ക് പ്രസിഡന്റ് കെ.പി. ഗിരിജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.