മുക്കം: നവീകരിച്ച കക്കാട് മസ്ജിദുൽ മുജാഹിദീൻ ഉദ്ഘാടനവും മഹല്ല് സംഗമവും തിങ്കളാഴ്ച നടക്കും. അസർ നമസ്കാരത്തിന് നേതൃത്വം നൽകി, കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം) സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി, വൈസ് പ്രസിഡന്റ് പ്രഫ. എൻ.വി. അബ്ദുറഹ്മാൻ, ജില്ല സെക്രട്ടറി വളപ്പിൽ അബ്ദുസ്സലാം, മണ്ഡലം സെക്രട്ടറി അബ്ദുറഷീദ് അൽ ഖാസിമി, ശാഖ സെക്രട്ടറി സി.കെ. ഉമർ സുല്ലമി, പി. ബഷീർ മദനി, ടി. അഹമ്മദ്, മുനവ്വർ സ്വലാഹി, കെ.സി. ഖൈറുദ്ദീൻ എന്നിവർ സംബന്ധിക്കും . മാളിയേക്കൽ അബൂബക്കർ, എം. കോയക്കുട്ടി സുല്ലമി, ടി.പി.സി. മുഹമ്മദ് ഹാജി, കെ.സി. അസയിൻ കുട്ടി ഹാജി, പി. നാസിറുദ്ദീൻ, പുതിയേടത്ത് മുഹമ്മദ് ഹാജി, പാറക്കൽ അബ്ദുറഹിമാൻ, കെ.സി. കോയക്കുട്ടി മാസ്റ്റർ എന്നിവർ പ്രസീഡിയം നിയന്ത്രിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.