കോഴിക്കോട്: പ്രഥമ അഷിത സ്മാരക സാഹിത്യപുരസ്കാരങ്ങൾ വിതരണം ചെയ്തു. ചെറുകഥ സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം സന്തോഷ് ഏച്ചിക്കാനവും യുവ എഴുത്തുകാരിക്കുള്ള പുരസ്‌കാരം ശംഖുപുഷ്പങ്ങൾ എന്ന കഥസമാഹാരം എഴതിയ സ്മിതദാസും ഏറ്റുവാങ്ങി. എഴുത്തുകാരൻ ഷിഹാബുദ്ദീൻ പൊ യ്ത്തുംകടവ് അഷിത സ്മാരകപ്രഭാഷണം നടത്തി അവാർഡ് വിതരണം ചെയ്തു. 15,000 രൂപയും ശിൽപവും പ്രസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ. എം.ആർ. തമ്പാൻ, ഡോ. എം.ടി. ശശി, ഡോ. എം. ആശ എന്നിവരായിരുന്നു ജൂറി. എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ പുരസ്കാരം നേടിയ കൃതി പരിചയപ്പെടുത്തി സംസാരിച്ചു. ഇന്ത്യൻ റൈറ്റേഴ്സ് ഫോറം സെക്രട്ടറി ഡോ. എം.ഡി. ശശി അധ്യക്ഷത വഹിച്ചു. സമിതി എക്സിക്യൂട്ടിവ് അംഗം പി.കെ. റാണി സ്വാഗതവും ഉണ്ണി അമ്മയമ്പലം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.