കുന്ദമംഗലം: കോവിഡ് സമയത്ത് പ്രയാസം അനുഭവിച്ച സർക്കാർ കെട്ടിടങ്ങളിലെ കച്ചവടക്കാർക്ക് സംസ്ഥാന സർക്കാർ അനുവദിച്ച ആറു മാസത്തെ വാടകയിളവ് വ്യാപാരികൾക്ക് അനുവദിച്ച് നൽകുന്നതിൽ പഞ്ചായത്ത് ഭരണാധികാരികൾ പിറകോട്ട് പോകരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി പറഞ്ഞു. വാടക ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ കുന്ദമംഗലം പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് എം. ബാബുമോൻ അധ്യക്ഷത വഹിച്ചു. എം. ജയശങ്കർ, പി.കെ. ബാപ്പു ഹാജി, അഡ്വ. പി. ചാത്തുക്കുട്ടി, നാസർ മാവൂരാൻ, എൻ. വിനോദ് കുമാർ, കെ.കെ. ജൗഹർ, എം.പി. മൂസ ഹാജി, ഒ.പി. ഹസൻകോയ, ടി. മുഹമ്മദ് മുസ്തഫ, സുബൈർ പടനിലം, സുനിൽ കണ്ണോറ, കെ. സുമോദ്, ടി. സജീവൻ, എം. വിശ്വനാഥൻ നായർ, ടി.വി. ഹാരിസ്, എൻ. പി. തൻവീർ, ടി. ജിനിലേഷ്, എൻ.വി. അഷ്റഫ്, കെ.കെ. മഹിത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.