ലോഗോ പ്രകാശനം

കൊടുവള്ളി: നിയോജക മണ്ഡലത്തിൽ ഡോ.എം.കെ. മുനീർ എം.എൽ.എ സമഗ്രവികസനം ലക്ഷ്യംവെച്ചുകൊണ്ട് തുടക്കം കുറിക്കുന്ന ഉന്നതി ജനകീയ വിജ്ഞാന മുന്നേറ്റം പദ്ധതിയുടെ മുൻകേന്ദ്രമന്ത്രി മണിശങ്കർ അയ്യർ നിർവഹിച്ചു. രാജ്യത്തെ ഉന്നത യൂനിവേഴ്സിറ്റികളിൽ അഡ്മിഷൻ ലഭിക്കുന്നതിന് ആവശ്യമായ കോച്ചിങ് നൽകുകയും വിവിധ അഭിരുചി നിർണയം നടത്തി വിദ്യാർഥികളെ വിവിധ മേഖലകളിലേക്ക് വഴിതിരിച്ചു വിടുന്നതിനും പദ്ധതി ഊന്നൽ നൽകുന്നു. പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും നിയമനം നടത്തുന്നതിനും വിവിധ പാക്കേജുകൾ നടപ്പാക്കും. തൊഴിൽ നൈപുണ്യ കോഴ്സുകൾക്ക് പരിശീലനം നൽകും. ഈ പദ്ധതിയുടെ ഭാഗമായി ആശുപത്രികളെ ഏകോപിപ്പിച്ച് സുകൃതം, ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ചങ്ങാതി, കായിക രംഗത്തെ മികവിന് കരുത്ത്' തുടങ്ങിയ വിവിധ പദ്ധതികൾക്കും തുടക്കം കുറിച്ചു. പരിപാടിയിൽ ഡോ.എം.കെ. മുനീർ എം.എൽ.എ അധ്യക്ഷതവഹിച്ചു. സുനിത് വിർ സിങ്, നടൻ വിനീത് ശ്രീനിവാസൻ എന്നവർ സംസാരിച്ചു. ജനറൽ കൺവീനർ ഫിലിപ് തോമസ് പദ്ധതി വിശദീകരിച്ചു. ടി.കെ. മുഹമ്മദ് സ്വാഗതവും സുബൈർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT