കോഴിക്കോട്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾ ലീഗിന് ഒഴിച്ച് നിർത്താനാവാത്തതാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സി.എച്ച്. സെന്റര്‍ മുഖ്യരക്ഷാധികാരിയുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. സി.എച്ച് സെന്റര്‍ സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെന്ററിന്റെ പ്രവത്തനങ്ങള്‍ക്ക് വളരെയധികം പ്രാമുഖ്യം നല്‍കിയ വ്യക്തിയായിരുന്നു ഹൈദരലി തങ്ങളെന്ന് അദ്ദേഹം പറഞ്ഞു. സി.എച്ച് സെന്റര്‍ പ്രസിഡന്റ് കെ.പി. കോയ അധ്യക്ഷതവഹിച്ചു. താമരശ്ശേരി രൂപത പി.ആര്‍.ഒ ഫാ.ഡോ. ജോസഫ് കളരിക്കൽ, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യർ, വനിത ലീഗ് ദേശീയ പ്രസിഡന്‍റ് ഫാത്തിമ മുസഫര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍. രാജേന്ദ്രൻ, ഡോ. എം.ആര്‍. രാജഗോപാല്‍, എം.സി. മായിന്‍ ഹാജി, അഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, ഉമ്മര്‍ പാണ്ടികശാല, ഖലീല്‍ ഹുദവി, യു.സി. രാമന്‍, പാറക്കല്‍ അബ്ദുല്ല, എന്‍.സി. അബൂബക്കര്‍, ഹനീഫ മുന്നിയൂര്‍, എം.വി. സിദ്ദീഖ്, ഇബ്രാഹിം എളേറ്റില്‍, ടി.പി.എം. ജിഷാന്‍, അഹമ്മദ് സാജു, ആമിന, ഷറഫുന്നിസ, അഹമ്മദ് പുന്നക്കൽ, എസ്.പി. കുഞ്ഞഹമ്മദ്, സമദ് പൂക്കാട്, റഷീദ് വെങ്ങളം ഒ.പി. നസീര്‍, ഇ. മാമുക്കോയ മാസ്റ്റര്‍, പി.എന്‍.കെ. അഷ്‌റഫ്, സഫ അലവി, കെ. മരക്കാര്‍ ഹാജി, ഒ. ഹുസൈന്‍, അരിയില്‍ മൊയ്തീന്‍ ഹാജി, ഇസ്മയില്‍ ഏറാമല, നാസര്‍ മുല്ലക്കൽ, അഹമ്മദ് ബിച്ചി, ഹംസ പയ്യോളി, പി.കെ. ജമാൽ, ഉമ്മര്‍ കോയ (ദുബൈ), ഹാഷിം (ഷാര്‍ജ) സമദ് കണ്ണിയന്‍ എന്നിവർ സംസാരിച്ചു. സൗദി കെ.എം.സി.സി വാദി അല്‍ ദവാസി കമസീന്‍ ഏരിയ കമ്മിറ്റി സി.എച്ച് സെന്ററിലേക്ക് നല്‍കിയ ഫണ്ട് പി.കെ. അബ്ദുല്ലയില്‍നിന്ന് സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തന ചെലവിലേക്ക് നല്‍കിയ പുല്ലാളൂരിലെ ക്വാര്‍ട്ടേഴ്സിന്റെ ഡോക്യുമെന്റ് യു.പി. ഉസൈന്‍കുട്ടിയില്‍നിന്ന് സാദിഖലി ശിഹാബ് തങ്ങള്‍ ഏറ്റുവാങ്ങി. സി.എച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി എം.എ. റസാഖ് സ്വാഗതവും ട്രഷറര്‍ ടി.പി. മുഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.