കോഴിക്കോട്: മലബാര്‍ മില്‍മയുടെ പാല്‍ സംഭരണം സംബന്ധിച്ച് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കി. ക്വോട്ട സംവിധാനം നിര്‍ത്തി ക്ഷീര കര്‍ഷകര്‍ ഉൽപാദിപ്പിക്കുന്ന മുഴുവന്‍ പാലും സംഘങ്ങള്‍ സംഭരിക്കണമെന്നും ഈ പാല്‍ നിയന്ത്രണങ്ങളില്ലാതെ മലബാര്‍ മില്‍മ എടുക്കണമെന്നുമായിരുന്നു ഉത്തരവ്. ക്ഷീര കര്‍ഷകനായ ശിവകുമാര്‍ ഹൈകോടതിയില്‍ നല്‍കിയ റിട്ട് പെറ്റീഷന്‍ പരിഗണിച്ച കോടതി കാര്യങ്ങള്‍ പരിശോധിച്ച് തീരുമാനം കൈക്കൊള്ളാന്‍ ക്ഷീര വികസന വകുപ്പ് ഡയറക്ടറോടും ഡെപ്യൂട്ടി ഡയറക്ടറോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇടക്കാല അപേക്ഷ പരിശോധിച്ച് നടപടിയെടുക്കാനുള്ള ചുമതല കോടതി ക്ഷീര വകുപ്പ് ഡയറക്ടര്‍ക്കു മാത്രമായി നിജപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഉത്തരവ് റദ്ദാക്കുകയായിരുന്നു. ക്ഷീര കര്‍ഷകര്‍ ഉൽപാദിപ്പിക്കുന്ന മുഴുവന്‍ പാലും മില്‍മ മുമ്പും ഇപ്പോഴും സംഭരിക്കുന്നുണ്ട്. ക്ഷീര കര്‍ഷകരോട് അനുഭാവപൂര്‍ണമായ നിലപാടുകളാണ് മലബാര്‍ മില്‍മ എന്നും എടുത്തിട്ടുള്ളതെന്ന് ചെയര്‍മാന്‍ കെ.എസ്. മണി, മാനേജിങ് ഡയറക്ടര്‍ ഡോ. പി. മുരളി എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.