കണ്ണൂർ കലോത്സവം

പണിതന്ന്​ പണിമുടക്ക്​ സ്വകാര്യ ബസ്​ പണിമുടക്ക്​ കലോത്സവത്തിനെത്തുന്നവർക്കും തിരിച്ചടിയായി. വയനാട്​, കണ്ണൂർ, കാസർകോട്​ ജില്ലകളിലെ നൂറുകണക്കിന്​ മത്സരാർഥികൾ ഉൾപ്പെടെയുള്ളവർ ഏറെ പ്രയാ​സപ്പെട്ടാണ്​ കലോത്സവ നഗരിയിൽ എത്തിയത്​. കെ.എസ്​.ആർ.ടി.സിയിലാകട്ടെ വൻ തിരക്കാണ്​ അനുഭവപ്പെട്ടത്​. മത്സരം കാണാൻ എത്തുന്നവരിൽ പലർക്കും യാത്ര റദ്ദാക്കേണ്ടിവന്നതായി ഇരിട്ടിയിൽനിന്നുള്ള കോളജ്​ അധ്യാപകൻ പറഞ്ഞു. ഉൾനാടുകളിൽനിന്ന്​ കെ.എസ്​.ആർ.ടി.സി ബസുകൾ സർവിസ്​ നടത്താത്തതും തിരിച്ചടിയായി. അതേസമയം, മേളക്ക്​ എത്തിയവരിൽ നല്ലൊരു ശതമാനവും സ്വന്തം വാഹനവുമായി എത്തിയതിനാൽ ദേശീയപാതയിൽ വലിയ തിരക്കാണ്​ അനുഭവപ്പെട്ടത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.