ബിരിയാണി ചലഞ്ച് ഇന്ന്

വടകര: ജീവകാരുണ്യ പ്രവർത്തനരംഗത്ത് വടകര താലൂക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ അവശത അനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി ശനിയാഴ്ച ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിത്യ രോഗികളെ സഹായിക്കാനും പാലിയേറ്റിവ് പ്രവർത്തനത്തിനും താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് സാന്ത്വനമേകാനും വടകരയിലെ സുമനസ്സുകൾ രാഷ്ട്രീയത്തിനും മതത്തിനും അതീതമായിട്ടാണ് കൂട്ടായ്മ രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചതെന്ന് സംഘാടകർ പറഞ്ഞു. പ്രവാസികളുടെ സഹകരണത്തോടെ റമദാൻ, വിഷു ആഘോഷത്തിന്റെ ഭാഗമായി നിർധന കുടുംബങ്ങൾക്ക് ഒരാഴ്ചത്തെ ഭക്ഷണക്കിറ്റ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. നിത്യരോഗികളായി ഡയാലിസിസിന് ബുദ്ധിമുട്ടുന്നവർക്ക് സഹായം നൽകാനും സംഘടന തീരുമാനിച്ചതായി ഇവർ പറഞ്ഞു. പരിപാടി കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ.എൻ.എ അമീർ, ജന.സെക്രട്ടറി പി.കെ. ഫിർദൗസ്, വൈസ് പ്രസിഡന്റുമാരായ ആർ. ഷീജ ടീച്ചർ, സഫല സിന്ധു, സെക്രട്ടറിമാരായ ടി.ടി വിനീഷ്, കെ.എം. സജിത എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.