വടകര: ആരോഗ്യഭീഷണി ഉയർത്തി കരിമ്പനത്തോട്ടിൽ വീണ്ടും മാലിന്യം നിറയുന്നു. ഏറെ കാലത്തിനുശേഷമാണ് വീണ്ടും കരിമ്പനത്തോട്ടിൽ വ്യാപകമായി മാലിന്യം നിറയുന്നത്. മലിനജലം ഒഴുകിയെത്തുന്നതും ദുർഗന്ധം ഉണ്ടാവുന്നതും പരിസരവാസികൾക്ക് വിനയാവുകയാണ്. കരിമ്പനത്തോട് കഴിഞ്ഞവർഷങ്ങളിൽ നവീകരിച്ചിരുന്നു. ഇതിനുശേഷവും മാലിന്യം നിറയുന്ന അവസ്ഥയാണ്. കോവിഡിന്റെ തുടക്കത്തിൽ കരിമ്പനത്തോട്ടിൽ മാലിന്യം ഒഴുക്കിയതിന്റെ പേരിൽ സമരങ്ങളും പ്രക്ഷോഭവും സംഘടിപ്പിച്ചിരുന്നു. നഗരസഭയും അരോഗ്യ വകുപ്പും അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിച്ചിരുന്നു. കഴിഞ്ഞദിവസം മുതലാണ് ദുർഗന്ധത്തോടുകൂടിയ മലിനജലം കരിമ്പന തോട്ടിലൂടെ ഒഴുകുന്നത് പരിസരവാസികളുടെ ശ്രദ്ധയിൽപെട്ടത്. തോട്ടിലേക്ക് ഒഴുകിയെത്തുന്ന മാലിന്യത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രദേശ വാസികൾ ആവശ്യപ്പെട്ടു. വേനൽ മഴയിൽ തോട്ടിൽ വെള്ളം ഒഴുകിയെത്തിയത് ദുരിതം വർധിപ്പിച്ചിട്ടുണ്ട്. വെള്ളത്തിന്റെ ഒഴുക്ക് വർധിക്കുന്നത് മാലിന്യം സമീപ സ്ഥലങ്ങളിലേക്ക് വ്യാപിക്കാനും ഇടയാക്കുന്നുണ്ട്. ചിത്രം കരിമ്പനത്തോട്ടിലെ മലിനജലം saji 1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.