മുക്കം ഓർഫനേജ് സ്കൂളിൽ പ്രതിഭകളെ ആദരിച്ചു മുക്കം: വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച, എം.കെ.എച്ച്.എം ഓർഫനേജ് ഗേൾസ് സ്കൂൾ വിദ്യാർഥികളെ അധ്യാപകരും രക്ഷിതാക്കളും മാനേജ്മെന്റും ചേർന്ന് അനുമോദിച്ചു. 'ഉജ്ജ്വലം' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി മുൻ പ്രധാനാധ്യാപകൻ പി. അബ്ദു ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എൻ.കെ. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. രാഹുൽ ഗാന്ധി എം.പി ഓർഫനേജ് കാമ്പസ് സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രഭാഷണം പരിഭാഷപ്പെടുത്തിയ പത്താം ക്ലാസുകാരിയാണ് ഫാത്തിമ ശിഫാന. എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ്, ഇൻസ്‌പെയർ അവാർഡുകൾ നേടിയ സി.പി. ഫിദ ഫാത്തിമ, എം.പി യുടെ പരിപാടിയിൽ ലൈവ് ഇന്ത്യ ചരിത്ര ആവിഷ്കാരത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ ഫാത്തിമ ജുനിയ, നദ ഫാത്തിമ, എം.എൻ. ഫാത്തിമ, സംഷിദ, ഗ്രാമ പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ കാലത്ത് സ്വപ്ന വീട് നിർമാണത്തിനായി പിതാവിനെ സഹായിക്കാൻ സ്വരുക്കൂട്ടിയ നിധി കുടുക്ക പൊട്ടിച്ച് പഞ്ചായത്ത് പ്രസിഡന്റിനു നൽകി മാതൃകയായ ടി.ടി. അൻസില, യു.എസ്.എസ് ജേതാക്കളായ നജ ഫാത്തിമ, കെ. ഫാത്തിമ നജ, കെ. ശാസിയ, ഷാന ഫാത്തിമ, നന്മ സോജൻ, അസ്‌ലഹ, ആയിഷ സ്വഫ, ഫാത്തിമ ബത്തൂൽ, ഫാത്തിമ ഹിദ, എൽ.എസ്.എസ് ജേതാക്കളായ ഹാദിയ, അഷിക ഷിനോദ്, നഫ് ല ഫാത്തിമ, പി.പി. ഫാത്തിമ സന, ഹിന മെഹറിഷ്, ആയിഷ അസ, ഫാത്തിമ ലുബ്‌ന, സ്നേഹ സുജൻ, അനുഷ്ക, കെ.പി. ലാമിയ, അൽമാഹിർ അറബിക് സ്കോളർഷിപ് ജേതാക്കളായ ഫിൽസ മെഹറിൻ, അംറിൻ അഷ്‌റഫ്, ഫാത്തിമ ലബീബ, ഫാത്തിമ സഫ, മുംതഇന, ഫാത്തിമ ഹന്നത്ത്, നജീബ ഫാത്തിമ, നിയമോൾ, ഫാത്തിമ അനാന, ശഹ് ല ഫാത്തിമ, ആയിഷ ഫെബിന, ഫാത്തിമ ഷെബിന, ഫാത്തിമ മിർഷ എന്നിവർക്ക് ഉപഹാരം സമ്മാനിച്ചു. രണ്ടു പതിറ്റാണ്ടോളം ഭക്ഷണം പാചകം ചെയ്ത നഫീസയെ ചടങ്ങിൽ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് പി.എം. ഹബീബ് റഹ്മാൻ, ഫാത്തിമ ശിഫാന, സി.പി. ഫിദ ഫാത്തിമ, ഹർഷൽ പറമ്പിൽ, കെ. അബ്ദുറഷീദ്, എ. ഷമീർ എന്നിവർ സംസാരിച്ചു. ഫോട്ടോ: mukkam5 വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്ക് മുക്കം ഓർഫനേജ് ഗേൾസ് സ്കൂളിൽ നൽകിയ സ്വീകരണത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.