കോഴിക്കോട്: വീടിന് സമീപമുള്ള ഓവുചാലിൽ ഒരുവർഷമായി വാഹനത്തിൽ കൊണ്ടുവന്ന് കക്കൂസ് മാലിന്യം തള്ളിയിട്ടും നടപടി സ്വീകരിക്കാത്ത നഗരസഭക്കും പൊലീസിനുമെതിരെ മനുഷ്യാവകാശ കമീഷൻ. നഗരസഭ സെക്രട്ടറിയും ടൗൺ പൊലീസ് അസി. കമീഷണറും അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിച്ച ശേഷം 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കേസ് ഏപ്രിലിൽ കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും. സി.എച്ച് മേൽപാലത്തിനു സമീപത്തെ പുത്തൻവീട് പറമ്പിൽ ആശാലതയുടെ വീടിന് സമീപമുള്ള ഓവുചാലിലാണ് മാലിന്യം തള്ളുന്നത്. മൂന്ന് നിത്യരോഗികളടക്കം അഞ്ചുപേർ താമസിക്കുന്ന വീട്ടിൽ കൂടുതലും സ്ത്രീകളാണ്. പാതിരാത്രിയിലും പുലർച്ചയുമാണ് മാലിന്യവുമായി വണ്ടിയെത്തുന്നത്. വാഹനത്തിന്റെ ശബ്ദം കേട്ട് പൊലീസിനെ അറിയിച്ചാലും ഫലപ്രദമായ നടപടികളുണ്ടാകാറില്ല. വണ്ടിയുടെ നമ്പർ പൊലീസിനും നഗരസഭക്കും നൽകിയിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം. സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.