വെറ്ററൻസ് ഷട്ടിൽ ടൂർണമെന്റ് നാളെ

കോഴിക്കോട്: ബാഡ്മിന്റൺ (ഷട്ടിൽ) വെറ്ററൻസ് പ്ലയേഴ്സ് അസോസിയേഷൻ വെറ്ററൻസ് ടൂർണമെന്റ് മാർച്ച് 26, 27 തീയതികളിൽ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 45 മുതൽ 80 വയസ്സുവരെ പ്രായമുള്ളവർക്കാണ് ടൂർണമെന്റ്. ശനിയാഴ്ച വൈകീട്ട് നാലിന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിവിധ പ്രായക്കാരുടെ ഏഴുവിഭാഗങ്ങളിലാണ് മത്സരം. വിജയികൾക്ക് 5000, 3000, 2000 എന്നിങ്ങനെ കാഷ്​ പ്രൈസ്​ നൽകും. വാർത്തസമ്മേളനത്തിൽ ടി.എം. ബാലകൃഷ്ണ ഏറാടി, പി.എം. മുസമ്മിൽ, ടി. നാരായണൻ, മണ്ണാറക്കൽ വാസുദേവൻ, പി.സി. കിഷോർ, എ.എം. രമേശ് എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.