വടകര: ആരോഗ്യസേവന രംഗത്തെ അനുഭവങ്ങൾ ഉൾക്കൊള്ളുന്ന ലേഖനങ്ങൾ ക്രോഡീകരിച്ച് ഡോ.വി.കെ. ജമാൽ തയാറാക്കിയ 'കർമപഥങ്ങളിലൂടെ' പുസ്തകത്തിന്റെ പ്രകാശനം ശനിയാഴ്‌ച നടക്കാവ് എം.ഇ.എസ് വനിത കോളജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് വടകര എം.ഇ.എസ് കോളജ് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പുസ്തക പ്രകാശനം നിർവഹിക്കും. എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ അധ്യക്ഷതവഹിക്കും. വാർത്തസമ്മേളനത്തിൽ ഡോ. വി.കെ. ജമാൽ, എം.ഇ.എസ് കോളജ് പ്രിൻസിപ്പൽ ഡോ. ടി. ജമാൽ മുഹമ്മദ്, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ യു. പത്മകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.