മുത്താമ്പിയിൽ മയക്കുമരുന്നു മാഫിയയുടെ അക്രമണം

കൊയിലാണ്ടി: മുത്താമ്പിയിൽ മയക്കുമരുന്നു മാഫിയയുടെ ആക്രമണം. കോൺഗ്രസുകാരനായ പുതുക്കുടി നാരായണനു നേരെയാണ് ആക്രമണം നടന്നത്. സംഭവം കണ്ട് എത്തിയ നാട്ടുകാർക്കു നേരെ കത്തിവീശി അക്രമിസംഘം ഓടി രക്ഷപ്പെട്ടു. രാത്രിയിൽ മുത്താമ്പി കനാൽ പരിസരത്ത് മയക്കുമരുന്ന് ഉപയോഗിച്ചുകൊണ്ടിരുന്നവരാണ് ടോർച്ച് അടിച്ചെന്ന് പറഞ്ഞ് ആക്രമിച്ചത്. മയക്കുമരുന്ന് മാഫിയയുടെ അഴിഞ്ഞാട്ടത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT