പന്തീരാങ്കാവ്: ജലസ്രോതസ്സുകൾ നശിക്കുന്നതിലും ശുദ്ധജല ദൗർലഭ്യതയിലും ആശങ്കകൾ പങ്കുവെച്ച് ലോക ജലദിനത്തിൽ ചാലിയാർ മണൽ പരപ്പിൽ പരിസ്ഥിതിപ്രവർത്തക കൂട്ടായ്മ നടത്തി. ഗ്ലോബൽ ചാലിയാർ പരിസ്ഥിതികൂട്ടായ്മയാണ് മണക്കടവിൽ ഒന്നിച്ചിരുന്നത്. വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. വാസുദേവൻ ഉദ്ഘാടനം ചെയ്തു. ഇ.കെ. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. മുജീബ് റഹ്‌മാൻ ആക്കോട് ജലദിന പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്തംഗം രാജീവ് പെരുമൺപുറ പരിസ്ഥിതിസംരക്ഷണ സന്ദേശം നൽകി. ഷാജി പനങ്ങാവിൽ, വിനോദ്, അബൂബക്കർ ആക്കോട്, അസീസ് കറുത്തേടത്ത്, അബ്ദുൽ ഗഫൂർ വായോളി, പ്രമോദ് മണക്കടവ് തുടങ്ങിയവർ സംസാരിച്ചു. ബഷീർ മണക്കടവ് സ്വാഗതവും സി.പി. ഷാനവാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.