കോഴിക്കോട്: മെഡിക്കൽ കോളജിൽ വിദ്യാർഥി യൂനിയനും അധ്യാപകരും തമ്മിലുള്ള പോര് മുറുകുന്നു. വിദ്യാർഥിയെ ബൂട്ടിട്ടുചവിട്ടിയ അധ്യാപകനെതിരെ വ്യാഴാഴ്ച ഉച്ച 12ന് മുമ്പ് നടപടി ഉണ്ടായില്ലെങ്കിൽ മുഴുവൻ വിദ്യാർഥികളെയും അണിനിരത്തി ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്ന് യൂനിയൻ നോട്ടീസ് നൽകി. നേരത്തെ യൂനിയൻ നടത്തിയ പ്രതിഷേധ പ്രകടനത്തെ തുടർന്ന് കോളജ് അധികൃതർ വിദ്യാർഥികളോട് പകതീർക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നാരോപിച്ച് ചീഫ് വാർഡൻ ചുമതലയുള്ള അധ്യാപകൻ വിദ്യാർഥികൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണെന്നും യൂനിയൻ വ്യക്തമാക്കി. നേരത്തെതന്നെ പ്രിൻസിപ്പലിന്‍റെ അനുമതി വാങ്ങിയിരുന്ന കോളജ് ഡേയിൽ പങ്കെടുക്കുന്നതിൽനിന്ന് ഒന്നാം വർഷ വിദ്യാർഥികളെ കോളജ് അധികൃതർ വിലക്കി. കോളജ് ഡേയിൽ പങ്കെടുക്കണമെന്ന് ആഗ്രഹിച്ച വിദ്യാർഥികൾ യൂനിയൻ പ്രതിനിധികളുടെ സഹായത്തോടെ ഹോസ്റ്റലിൽനിന്നിറങ്ങി പരിപാടിയിൽ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.