വടകര: മഹാത്മാ ദേശസേവ എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പുതുപ്പണം ജൈവ കലവറ അങ്കണത്തിൽ 'തേൻവരിക്ക' ചക്കമേള വടകര നഗരസഭ വൈസ് ചെയർപേഴ്സൻ കെ.കെ. വനജ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ടി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ചക്കയുടെ ആദ്യ വിൽപന വള്ളിൽ പ്രഭാകരൻ ഏറ്റുവാങ്ങി. ഷർമിള കൈനാട്ടി ഇടിച്ചക്ക അച്ചാറിന്റെ ആദ്യ വിൽപന ഏറ്റുവാങ്ങി. പി. ബാലൻ, വി.പി. രമേശൻ, വി.പി. ശിവകുമാർ, പ്രസാദ് വിലങ്ങിൽ, സി.പി. ചന്ദ്രൻ, പി.കെ. പ്രകാശൻ, എം.ടി. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ചിത്രം പുതുപ്പണം ജൈവകലവറ അങ്കണത്തിൽ തേൻ വരിക്ക ചക്കമേള വടകര നഗരസഭ വൈസ് ചെയർപേഴ്സൻ കെ.കെ. വനജ ഉദ്ഘാടനം ചെയ്യുന്നു Saji 3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.